Christmas Exam


Labour India Info World

Monday 13 May 2013

Class VI Chapter-1വിത്തിനകത്തൊളിച്ചീ ഞാന്‍

വിത്തുമുളയ്‌ക്കുന്നതില്‍ പ്രകാശത്തിന്‍െറ പങ്ക്‌
മിക്കവാറും വിത്തുകള്‍ മുളയ്‌ക്കുന്നതിന്‌ പ്രകാശം ഒരു അവശ്യഘടകമല്ല. എന്നാല്‍ ചില വിത്തുകള്‍ മുളയ്‌ക്കുന്നതിന്‌ പ്രകാശത്തിന്‍െറ സാന്നിദ്ധ്യമോ അസാന്നിദ്ധ്യമോ പ്രസക്‌തമാണ്‌.
ചോളം, ബീന്‍സ്‌ തുടങ്ങിയവയുടെ വിത്തുകളെ പ്രകാശം ഒരുവിധത്തിലും ബാധിക്കുന്നില്ല.


ഉള്ളി, ലില്ലി തുടങ്ങിയവ മുളയ്‌ക്കുന്നതിന്‌ പ്രകാശത്തിന്‍െറ സാന്നിദ്ധ്യം തടസ്സപ്പെടു ത്തുന്നു. മുളയ്‌ക്കുന്നതിന്‌ പ്രകാശത്തിന്‍െറ സാന്നിദ്ധ്യം ആവശ്യമായ ഒരു വിത്താണ്‌ ചീര.

കുമ്മായ ചികിത്‌സ പച്ചമുളകില്‍

പച്ചമുളക്‌കൃഷിയില്‍ പല സന്ദര്‍ഭങ്ങളിലും വില്ലനായി വരുന്ന രോഗങ്ങളാണ്‌ ഇലകുരുടിപ്പും മൊസൈക്കും. നിലവില്‍ നിയന്ത്രണ മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ രോഗം വന്നാല്‍ ചെടി പറിച്ചുകളയുകയേ നിവൃത്തിയുള്ളൂ. എന്നാല്‍ ഈ രോഗലക്ഷണങ്ങളോട്‌ സാദൃശ്യം തോന്നുന്ന വിധത്തില്‍ ത്രിപ്‌സ്‌, മണ്ഡരി എന്നീ കീടങ്ങളുടെ ആക്രമണഫലമായി ഉണ്ടാകുന്ന രോഗങ്ങളെ നിയന്ത്രിക്കാന്‍ കുമ്മായ ചികിത്‌സയ്‌ക്കാകും.
വൈറസ്‌ മൂലവും കീടാക്രമണം മൂലവുമുള്ള രോഗലക്ഷണങ്ങള്‍ വേര്‍തിരിച്ചറിയാന്‍ നന്നേ പ്രയാസമാണ്‌. രോഗലക്ഷണം നാമ്പിലകളില്‍ കാണുമ്പോള്‍ തന്നെ കുമ്മായം നാമ്പിലകളിലും ഇലകളിലും നന്നായി വീഴത്തക്കവിധം വിതറിക്കൊടുക്കുക. 15-20 ദിവസങ്ങള്‍ക്കുള്ളില്‍ നല്ല കരുത്തുള്ള ഇലകളായി മാറുന്നതും രോഗമില്ലാത്ത പുതിയ നാമ്പു വരുന്നതും കാണാം
തെങ്ങിന്‍െറ വ്യാപനരഹസ്യം

നമ്മുടെ കല്‍പവൃക്ഷമാണ്‌ തെങ്ങ്‌. ഇതു പോലെ നിത്യജീവിതത്തില്‍ വിവിധതരത്തില്‍ നമുക്ക്‌ ഉപകരിക്കുന്ന മറ്റു വൃക്ഷങ്ങള്‍ വേറെയില്ല. കപ്പല്‍ച്ചേതം സംഭവിച്ച്‌ ഒറ്റപ്പെട്ട ദ്വീപുകളിലെത്തിയ വരുടെ ജീവന്‍ നിലനിര്‍ത്താന്‍ ഇത്‌ സഹായിച്ചതായി കഥകളുണ്ട്‌. മധ്യരേഖാമേഖലയിലെ എല്ലാ രാജ്യങ്ങളിലും തെങ്ങ്‌ വ്യാപിച്ചത്‌ മനുഷ്യന്‍ എത്തിച്ചതുകൊണ്ടല്ല. 
കടലില്‍ പൊങ്ങിക്കിടന്നാലും മാസങ്ങളോളം കേടുവരാത്ത വിത്താണ്‌ ഇതിന്‍െറ വ്യാപനരഹസ്യം. കടല്‍ വഴിയാണ്‌ ഏഷ്യാപസഫിക്‌ മേഖലയില്‍ നിന്ന്‌ ഇത്‌ എല്ലായിടത്തുമെത്തിയത്‌.
അറ്റം കാണാത്ത കടല്‍ അതിലൂടെ ഒഴുകിപ്പോകുന്ന ഒരു വലിയവിത്ത്‌ ജൈവവൈവിധ്യം വ്യാപിക്കുന്നതിന്‍െറ ഒരു നല്ല പ്രതീകമല്ലേ ഇത്‌. 

ജൈവിക നിയന്ത്രണം -
ശത്രുജീവികളെ ഉപയോഗിച്ച്‌ കീടങ്ങളെ നിയന്ത്രിക്കുന്ന രീതി.


ഉദാ:
  • വയലുകളില്‍ വിളവെടുപ്പിനുശേഷം താറാവുകളെ ക്കൊണ്ട്‌ കീടങ്ങളെ നശിപ്പിക്കുക. 

  • മത്സ്യങ്ങള്‍ കൊതുകിന്റെ ലാര്‍വയെ തിന്നുന്നു. 
കണ്ടല്‍ച്ചെടികള്‍ ജീവശൃംഖലയുടെ ഭാഗം
തീരപ്രദേശങ്ങളിലും ചതുപ്പുസ്ഥലങ്ങളിലും വളരുന്ന കണ്ടല്‍ ഏറെ പ്രധാനപ്പെട്ട സസ്യങ്ങളാണ്‌. കടല്‍ത്തീരജീവന്റെ ശൃംഖലയുടെ ഒരു ഭാഗമാണ്‌ ഇവ. കണ്ടല്‍ക്കാടുകളിലെ സസ്യങ്ങളും ജീവികളും ഒന്നിച്ചുചേര്‍ന്നൊരു സമൂഹമായി മാറിയിരിക്കുന്നു. കണ്ടല്‍സസ്യങ്ങളുടെ പൊയ്‌ക്കാല്‍ വേരുകളും ശ്വസനവേരുകളും കരയില്‍നിന്ന്‌ ഒഴുകിയെത്തുന്ന മണല്‍ കടലിലേക്ക്‌ ഒഴുകിപ്പോകാതെ തടഞ്ഞുനിര്‍ത്തുന്നു. തിരകളില്‍പ്പെട്ട്‌ തീരം ഇടിയാതിരിക്കാനും സഹായി ക്കുന്നു. മരങ്ങളില്‍ നിന്നും വീഴുന്ന ഇലകള്‍ ദ്രവിച്ച്‌ മണ്ണിന്റെ ഫലപുഷ്‌ടി കൂടുന്നു. ചെറുതും വലുതുമായ അനേകം ജീവികളുടെ ആവാസസ്ഥാനമാണ്‌ കണ്ടല്‍ ചെടികള്‍. മത്സ്യങ്ങള്‍ മുട്ടയിടാനും കണ്ടല്‍ച്ചെടികളുടെ ഇടയ്‌ക്കുള്ള സ്ഥലം പ്രയോജനപ്പെടുത്തുന്നു. ജീവികളുടെ മൃതശിഷ്‌ടങ്ങള്‍ ആഹാരമാക്കാന്‍ വെള്ളപ്പരപ്പില്‍ സൂഷ്‌മജീവികളുണ്ട്‌. ഇവയെ ഒച്ച്‌, കക്ക, കടല്‍പ്പുഴുക്കള്‍ എന്നീ ജീവികള്‍ ഭക്ഷിക്കും. ഞണ്ടുകള്‍, മീനുകള്‍, പക്ഷികള്‍ വലുതും ചെറുതുമായ മത്സ്യങ്ങള്‍ എന്നിവയെല്ലാം കണ്ടല്‍വനത്തിലെ അംഗങ്ങളാണ്‌. 

No comments:

Post a Comment